കേരളത്തിന് കൈത്താങ്ങായി മുംബൈ മലയാളികൾ രംഗത്ത്

76 0

എൻ.ടി പിള്ള

8108318692

ചരിത്രത്തിലില്ലാത്തവിധം മഹാ പ്രളയത്തിൽ മുങ്ങിപ്പോയ കേരളത്തിന് സഹായഹസ്തവുമായി മുംബൈയിലെ മറുനാടൻ മലയാളികൾ രംഗത്ത്. ദുരിതമനുഭവിക്കുന്ന മലയാളി കുടുംബങ്ങൾക്ക് കൈത്താങ്ങാകാനുള്ള പ്രവർത്തനങ്ങളിലാണ് മുംബൈ നഗരത്തിനകത്തും പുറത്തുമുള്ള ഓരോ മലയാളി സംഘടനകളും. 

ചിങ്ങമാസം പുലർന്നെങ്കിലും കേരളത്തിനെ സംബന്ധിച്ചു ഇത്തവണത്തെ ഓണം കണ്ണീരിന്റെ ദിനങ്ങളാണ്. അതുകൊണ്ടുതന്നെ മുംബൈയിലെ പല മലയാളി സംഘടനകളും ഈ വർഷത്തെ ഓണാഘോഷം റദ്ദു ചെയ്യുകയും അതിനു ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുവാനും തീരുമാനിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന സംഘടനകളും ഓണാഘോഷത്തിന് ചെലവാകുന്ന തുക ദുരിത്വാശ്വാസ ഫണ്ടിലേക്ക് നീക്കിവെക്കാനുള്ള  തയാറെടുപ്പിലാണ്.

താനെ നായർ വെൽഫെയർ അസ്സോസിയേഷൻ ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഉടനെ നൽകുമെന്ന് പ്രസിഡന്റ്  കെ.ആർ ഹരികുമാർ അറിയിച്ചു. ഇത്തവണത്തെ ഓണാഘോഷം പൂർണമായി ഒഴിവാക്കുകയാണെന്നും  അതിനായി നീക്കിവെച്ച തുക സംഭാവന നൽകുമെന്നും ഹരികുമാർ മീഡിയ ഐ ന്യുസിനോട് പറഞ്ഞു.

"എത്രയും പെട്ടെന്ന് തന്നെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കാനാണ് അസോസിയേഷൻ തീരുമാനം.ബാക്കി തുക വരും ദിവസങ്ങളിൽ സ്വരൂപിക്കാനാകുമെന്നാണ് പ്രതീക്ഷ. ശിവസേനയോടും കേരളീയ കേന്ദ്ര സംഘടനയോടും സഹകരിച്ചു ആവശ്യം വേണ്ട സാധനസാമഗ്രികൾ കേരളത്തിലേക്കു അയക്കാനാണ് ഇപ്പോൾ ഉദ്ദേശം", അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തൽക്കാലാശ്വാസമെന്ന നിലയിൽ 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് കഞ്ചൂർമാർഗ് കൈരളി സമാജം പ്രസിഡന്റ് കെ.കെ. ഗോവിന്ദൻ പറഞ്ഞു.

"50000 രൂപ മുഖ്യമന്ത്രിയുടെഫണ്ടിലേക്ക് ഇന്ന് തന്നെ അയക്കും. അടുത്ത ഗഡുവെന്ന നിലയിൽ 50000 രൂപ കൂടി സമാഹരിച്ചു വരും ദിവസങ്ങളിൽ തന്നെ നൽകും. ഓണാഘോഷത്തിന്റെ പൊലിമ പരമാവധി കുറച്ചു അതിനു ചെലവാകുന്ന തുക കൂടി നല്കാനാകുമെന്നാണ് പ്രതീക്ഷ",കെ.കെ. ഗോവിന്ദൻ പറഞ്ഞു.

വിവിധ സംഘടനകളോടൊപ്പം കേരള കേന്ദ്രീയ സംഘടനയും സന്നദ്ധ പ്രവർത്തനരംഗത്ത് സജീവമാണ്. കാലവർഷക്കെടുതിയിൽ ആഴ്ചകൾക്കു മുന്നേ പ്രളയം ബാധിച്ച കുട്ടനാടൻ മേഖലകളിൽ സംഘടന  കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. അതുപോലെ തന്നെ മഹാരാഷ്ട്ര പിഡബ്ല്യൂഡി മന്ത്രി ഏക്നാഥ് ഷിൻഡയുടെ നേതൃത്വത്തിൽ  2000 കിറ്റ്‌ (ലുങ്കി,മാക്സി, പുതപ്പു, ടവൽ, സോപ്പ്,കമ്പിളി) ഉടനെത്തന്നെ കുട്ടനാട്ടിൽ എത്തിക്കും.

അതേപോലെ മറ്റനവധി സ്ഥാപനങ്ങളും സംഘടനകളും സഹായഹസ്‌തവുമായി രംഗതെത്തിക്കഴിഞ്ഞു. പ്രമുഖ വ്യവസായ സ്ഥാപനം ജ്യോതി ലബോറട്ടറീസ് അവരുടെ സംഭാവനയായി ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി. ഒപ്പം സ്ഥാപനത്തിലെ ജീവനക്കാരുടെ സംഭാവനായി ഇരുപത്തിയെട്ട്  ലക്ഷം രൂപയും നൽകി. നെരൂൾ ന്യു ബോംബെ കേരളീയ സമാജം അഞ്ചു ലക്ഷം രൂപയും ലിറ്റിൽ ഫ്ലവർ ചർച് ഒരു ലക്ഷം രൂപ നൽകുമെന്നും അറിയിച്ചു. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പൂനെ മലയാളി കൾച്ചറൽ സൊസൈറ്റി ചിക്കലി പ്രവർത്തകർ അത്യാവശ്യ സാധനങ്ങൾ വിതരണം ചെയ്തു.

പ്രകൃതി ക്ഷോഭത്തിൽ കഷ്ടപെടുന്നവർക്കായി കൈത്താങ്ങാകാൻ എസ്.എൻ.ഡി.പി യോഗം മുംബൈ-താനെ യൂണിയൻ തീരുമാനിച്ചു. യോഗത്തിന്റെ കീഴിലുള്ള വിവിധ ശാഖകളും യൂണിറ്റുകളും സമാഹരിക്കുന്ന തുക ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്കാൻ തീരുമാനിച്ചു. മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പത്രസ്ഥാപനങ്ങളും ദുരിതാശ്വാസ പ്രവർത്തന രംഗത് സജീവമാണ്.

മുംബൈയിൽ പ്രവർത്തിക്കുന്ന ധാരാളം സംഘടനകളുമായി ബന്ധപ്പെട്ടു കൂടുതൽ സഹായമെത്തിക്കുവാൻ മീഡിയ ഐ ശ്രമിച്ചുവരികയാണ്. കേരളത്തിലെ മലനാട് ന്യുസ്സിന്റെ മാനേജിങ് ഡയറക്ടർ ആർ. ജയേഷുമായി സഹകരിച്ചു കേരളത്തിലെ ഏറ്റവും പുതിയ വാർത്തകളാണ് ജനങ്ങളിലേക്കെത്തിച്ചുക്കൊണ്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തിയിരിക്കുന്നതിനാലും ജലനിരപ്പ് നിയന്ത്രണ വിധേയമെന്നു അറിയിപ്പുകൾ ലഭ്യമാകുന്ന സാഹചര്യത്തിലും ആശ്വാസമായ വാർത്തകളാണ് ഇപ്പോൾ കേട്ടുക്കൊണ്ടിരിക്കുന്നത്. ഹെലികോപ്റ്ററുകളും ബോട്ടുകളും റാന്നിയിലേക്കു എത്തുന്നുണ്ട്.

പത്തനംതിട്ട ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കൂടുങ്ങിയവർ നിങ്ങളുടെ ലൊക്കേഷൻ 8078808915 എന്ന കണ്ട്രോൾ റൂം നമ്പറിൽ വാട്സ്ആപ്  ചെയ്യേണ്ടതാണ്. .നിങ്ങളുടെ ഫോൺ ഓഫായി പോയാലും നിങ്ങളുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ സാധിക്കും. അതേസമയം സർക്കാർ സംവിധാനങ്ങൾ പുരവേദിക്കുന്ന മുന്നറിയിപ്പുകൾ ഒരിക്കലും  അവഗണിക്കരുത്. സർക്കാർ ഉദ്യോഗസ്ഥർ മാറിത്താമസിക്കാൻ ആവശ്യപ്പെട്ടാൽ വിലപിടിപ്പുള്ള എന്തും ഉപേക്ഷിച്ചു സ്വന്തം ജീവൻ രക്ഷിക്കാനും  ശ്രമങ്ങൾ ആഹ്വാനങ്ങൾ  അനുസരിക്കേണ്ടതും ഈ അവസരത്തിൽ അത്യന്താപേക്ഷിതമാണ്. കേരളത്തിലെ ദുരവസ്ഥയിൽ കേന്ദ്രത്തിന്റെ സഹായത്തിനായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കേരളത്തിലെ മുഖ്യമന്ത്രി ഫോണിൽ വിശദമായി സംസാരിക്കുകയും കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം നൽകിയതായി അറിയിച്ചിട്ടുമുണ്ട്.

കേരളത്തിലേക്ക് പരമാവധി സഹായം എത്തിക്കണമെന്ന് മീഡിയ ഐ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുകയാണ്. കേരളത്തിലെ മലനാട് ന്യുസ്സിന്റെ മാനേജിങ് ഡയറക്ടർ ആർ. ജയേഷുമായി സഹകരിച്ചു കേരളത്തിലെ ഏറ്റവും പുതിയ വാർത്തകളാണ് ജനങ്ങളിലേക്കെത്തിച്ചുക്കൊണ്ടിരിക്കുന്നത്.

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍ 8281292702. ഹെലികോപ്റ്ററിനെ ആകര്‍ഷിക്കാന്‍ ആകാശത്തേക്ക് പ്രകാശം തെളിക്കുക.

Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)
0468-2322515 , 8547610039

Collectorate, Pathanamthitta
0468-2222515

CA to District Collector
0468-2222505

Tahsildar Adoor
04734-224826, 9447034826

Tahsildar Kozhencherry
0468-2222221, 9447712221

Tahsildar Mallappally
0469-2682293, 9447014293

Tahsildar Ranni
04735-227442, 9447049214

Tahsildar Thiruvalla
0469-2601303, 9447059203

Tahsildar Konni
0468-2240087, 8547618430

Navy helicopter  team 8078 808 915

പത്തനംതിട്ടയില്‍ റെസ്ക്യൂ ഒപറേഷനില്‍ ഉള്ളNDRF ടീമിന്റെ നമ്പരുകള്‍ (കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മാത്രം വിളിക്കുക)
Sh Verabnathan DC is 9422315428 & 
Sh Shiv Kumar AC is 9284049028
Help No.കൺട്രോൾ റൂം
ചെങ്ങന്നൂർ… O479 2452334  സഹായിക്കണ്ടവരുടെ പേരുകൾ ഇതിൽ വിളിച്ചു പറയൂ.

Related Post

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Posted by - Jul 20, 2018, 08:19 am IST 0
കണ്ണൂര്‍: കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വെള്ളിയാഴ്ച (20-07-2018) അവധി…

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം

Posted by - Oct 27, 2018, 07:15 am IST 0
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ അജ്ഞാതരായ അക്രമികള്‍  നടത്തി. ആശ്രമത്തിലെ രണ്ട് കാറുകള്‍ കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ്…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 12, 2018, 08:25 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.

ശബരിമല ദര്‍ശനത്തിനു സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പാ പൊലീസ് സ്റ്റേഷനില്‍ എത്തി

Posted by - Nov 5, 2018, 10:22 pm IST 0
ശബരിമല: മലകയറണമെന്ന് ആവശ്യപ്പെട്ട് പമ്പാ പൊലീസ് സ്റ്റേഷനില്‍ യുവതി എത്തി. 30വയസ്സുള്ള യുവതിയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ചേര്‍ത്തല സ്വദേശിനി അഞ്ജുവാണ് സുരക്ഷ ആവശ്യപ്പെട്ട് എത്തിയത്. ഭര്‍ത്താവിനും…

പഞ്ചാബിലെ ഗുരുദാസ്പൂരിൽ  പടക്കനിർമ്മാണ  ഫാക്ടറിയിൽ സ്ഫോടനം

Posted by - Sep 4, 2019, 06:07 pm IST 0
ഗുദാസ്പൂർ, പഞ്ചാബ്: പഞ്ചാബിലെ ഗുരുദാസ്പൂരിലെ പടക്ക നിർമാണ ഫാക്ടറിയിൽ ഇന്ന് ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ചു. ഡസൻ കണക്കിന് പേർ കുടുങ്ങി കിടക്കുന്നുണെണ്ടു സംശയിക്കുന്നു  …

Leave a comment