തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും വികസനത്തിനുമായി 720 കോടി രൂപയുടെ സഹായവുമായി ജര്‍മനി. പ്രളയത്തേയും കാലാവസ്ഥ വ്യതിയാനങ്ങളെയും ചെറുക്കുന്ന തരത്തിലുള്ള റോഡുകളും പാലങ്ങളും നിര്‍മിച്ച് അടിസ്ഥാന ഗതാഗത സൗകര്യം സൃഷ്ടിക്കുകയാണ് സഹായത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മാര്ട്ടിന് നൈ അറിയിച്ചു. ഇതിനുപുറമേ 24 കോടി രൂപയുടെ സാങ്കേതിക സഹായവും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്കായി 940 കോടി രൂപ വായ്പയും കേരളത്തിനു നല്‍കും. ജര്‍മന്‍ വികസന ബാങ്കായ കഐഫ്ഡബ്ല്യു വഴിയാണ് കുറഞ്ഞ പലിശയ്ക്ക് പദ്ധതി നടപ്പാക്കുന്നത്.
