കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ പൊതു പണിമുടക്ക്
ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെ കേരളമൊട്ടാകെ പൊതുമണിമുടക്ക്. സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്.
സ്ഥിരം തൊഴിൽ ഇല്ലാതാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിനെയാണ് ഈ പണിമുടക്ക്. പണിമുടക്കിൽ നിന്നും പാൽ, പത്രം, വിവാഹം എന്നിവ ഒഴിവാക്കിട്ടുണ്ട്. ഓണിമുടക്കുന്ന തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസിലേക്കും പിന്നീട് രാജ്ഭവനിലേക്കും മാർച്ച് നടത്തും. കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽപ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനവും നടത്തും.
