കേരളത്തിൽ പണിമുടക്ക് തുടങ്ങി
ഇന്നലെ രാത്രി 12 മണിമുതലാണ് കേരളത്തിൽ പണിമുടക്ക് തുടങ്ങിയത് സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ സ്ഥിരം തൊഴിൽ ഇല്ലാതാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെയുള്ള പണിമുടക്കിൽ ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളിസംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലും ആശുപത്രിലും പോലീസ് വാഹന സൗകര്യം ഏർപെടുത്തിട്ടുണ്ട്.
