തിരുവനന്തപുരം: കേരള കൗമുദി ഓഫീസിലെത്തി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. ക്യാമ്പസില്‍ നിന്നും കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനായിരുന്നു ഭീഷണി.
