കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍

113 0

കര്‍ണ്ണാടക : ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രാഹുല്‍ ഈശ്വറിനെതിരെയുള്ളത്. യുവതികള്‍ ശബരിമലയില്‍ കയറാതിരിക്കാന്‍ പല മാര്‍ഗങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അത് നടപ്പിലാക്കാന്‍ പ്ളാന്‍ ബി, പ്ലാന്‍ സി പോലുള്ള പദ്ധതികളുണ്ടെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. 

പൊലീസിന്റെ നിയന്ത്രണങ്ങളെ മറികടന്ന് ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരവധി പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ഇതേതുടര്‍ന്ന് രാഹുല്‍ ഈശ്വറിനോട് റാന്നിയിലും നിലയ്ക്കലേക്കും പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു

Related Post

ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി

Posted by - Dec 17, 2018, 05:18 pm IST 0
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി. നാല് പേര്‍ക്ക് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി നല്‍കി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പൊലിസ് വിശദമാക്കി. …

ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്

Posted by - Dec 12, 2018, 02:12 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി…

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന തു​ട​രു​ന്നു

Posted by - Jan 20, 2019, 10:52 am IST 0
കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യും വ​ര്‍​ധി​ച്ചു. കൊ​ച്ചി​യി​ല്‍ ഇ​ന്നു പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 72.90 രൂ​പ​യും ഡീ​സ​ലി​ന്…

നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ഇന്ന്

Posted by - Dec 2, 2018, 07:51 am IST 0
കൊച്ചി : ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സമിതിയുടെ ആദ്യയോഗം. ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം…

പ്രണയം നിരസിച്ചു: തൃശൂരിൽ പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു 

Posted by - Apr 4, 2019, 12:53 pm IST 0
ചിയാരത്ത്:തൃശൂർ ചിയാരത്ത് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കാരണം.  22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വടക്കേക്കാട് സ്വദേശിയായ നിതീഷ് എന്ന യുവാവ്…

Leave a comment