കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായി

111 0

കോട്ടയം: കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായതായി പോലീസില്‍ പരാതി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത് പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇരുവരെയും കാണാതായതിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ പ്രണയത്തിലായിരുന്നുവെന്ന വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. 

കോട്ടയം നഗരത്തിലെ പ്രമുഖ കോളേജിലെ വിവാഹിതനായ അധ്യാപകനെയും എറണാകുളം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിയെയുമാണ് വ്യാഴാഴ്ച രാത്രിമുതല്‍ കാണാതായത്. സംഭവത്തില്‍ കോട്ടയം, എറണാകുളം പോലീസ് അന്വേഷണം നടത്തിവരുകയാണ്. ഇരുവരും അടിമാലിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് അടിമാലിയിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 
 

Related Post

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം

Posted by - Oct 27, 2018, 07:15 am IST 0
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ അജ്ഞാതരായ അക്രമികള്‍  നടത്തി. ആശ്രമത്തിലെ രണ്ട് കാറുകള്‍ കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ്…

കേരളത്തിൽ വീണ്ടും ഹർത്താൽ

Posted by - Apr 23, 2018, 06:21 am IST 0
കേരളത്തിൽ വീണ്ടും ഹർത്താൽ പത്തനംതിട്ടയിലെ റാന്നി നിയോജകമണഡലത്തിലെ ബാലുവെന്ന വനവാസി യുവാവിനെ റോഡിന് അരികിലുള്ള ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ബാലുവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബി.ജെ.പിയാണ് ഹർത്താലിന് നേതൃത്ത്വം നൽകുന്നത്.…

സനല്‍ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹ​രി​കു​മാ​റി​ന്‍റെ സു​ഹൃ​ത്തും ഡ്രൈ​വ​റും കീ​ഴ​ട​ങ്ങി

Posted by - Nov 13, 2018, 10:17 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവും ഇവര്‍ താമസിച്ച തൃപ്പരപ്പിലെ ലോഡ്ജിലെ ഡ്രൈവര്‍ രമേശും…

ലോട്ടറി നമ്പർ തിരുത്തിയതായി പരാതി 

Posted by - Apr 24, 2018, 02:29 pm IST 0
കേരള സംസ്ഥാന ലോട്ടറി നമ്പർ തിരുത്തി സമ്മാന തുക തട്ടിയെടുത്തതായി പരാതി. നിർമൽ ടിക്കറ്റിലെ അഞ്ചാമത് സമ്മാനമായ 4000 രൂപ ചോറ്റാനിക്കരയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറി സ്റ്റാളിൽനിന്നും…

അയ്യനെ കാണാതെ മടങ്ങില്ല: ശശികല ടീച്ചര്‍ ഉപവാസത്തില്‍

Posted by - Nov 17, 2018, 10:22 am IST 0
പത്തനംതിട്ട: ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി മ​ല​ക​യ​റു​ന്ന​തി​നി​ടെ അ​റ​സ്‌റ്റി​ലാ​യ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ.പി.ശ​ശി​ക​ല റാ​ന്നി പൊ​ലീ​സ് സ്റ്റേ​ഷ​നില്‍ നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു. അയ്യപ്പനെ കണ്ട് നെയ്യഭിഷേകം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് ഇവര്‍.…

Leave a comment