നെന്മാറ വേല നല്ലരീതിയിൽ നടന്നതിനാൽ പോലീസുകാർ നടത്തിയ മൃഗബലി വിവാദമാകുന്നു. നെന്മാറ സി.ഐ യുടെ മേൽനോട്ടത്തിൽ കൊല്ലങ്കോട്ട് ചിങ്ങൻചിറ കുറുപ്പ്സ്വാമി ക്ഷേത്രത്തിൽ വെച്ചാണ് മൃഗബലി നടത്തിയത്. ഏപ്രിൽ മൂന്നിന് നെന്മാറ വല്ലങ്ങി വേല വിജയകരമായി നടന്നതിനാലാണ് പോലീസുകാർ മൃഗബലി നടത്തിയത്.
എല്ലാ ഞായറാഴയിലും വെള്ളിയാഴ്ചകളിലും ഈ ക്ഷേത്രത്തിൽ മൃഗബലി നടക്കാറുണ്ട്. എല്ലാവർഷവും പോലീസുകാർ ഇവിടെ മൃഗബലി നടത്താറുമുണ്ട്. പ്രാകൃതമായ ഇത്തരം ആചാരങ്ങൾക്ക് പോലീസുകാർ തന്നെ ചുക്കാൻ പിടിക്കുന്നതാണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ ഇരുപത്തിയേഴിന് ആടിനെകൊന്നുകൊണ്ടാണ് മൃഗബലി നടത്തിയത്. സി.ഐ ഉൾപ്പെടെ ഇരുപതോളം പോലീസ്‌കാർ ചടങ്ങിൽ പങ്കെടുത്തിരുന്നു.