തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്നാടിന് കേരളം 10 കോടി രൂപ ധനസഹായം നല്‍കാന്‍ തീരുമാനം.മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്. നിരവധി ബോട്ടുകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ തകര്‍ന്നത്. ഇതിനായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിക്കും.
കേരള പുനര്‍നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സഹായഹസ്തങ്ങളാണ് കേരളത്തിന് തമിഴ്നാട്ടില്‍ നിന്നും ലഭിച്ചത്.ഗജ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ കേരളത്തിന്റെ സഹായം തേടി കമലഹാസന്‍ പിണറായി വിജയന് കത്തെഴുതിയിരുന്നു. സംസ്ഥാനത്തെ റേഷന്‍ ചില്ലറ വ്യാപാരികളുടെ കമ്മീഷന്‍ പാക്കേജ് പരിഷ്കരിക്കുന്നതിന്റെ എ.എ.വൈ ഒഴികെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും അരി,ഗോതമ്പ്,ആട്ട എന്നവയുടെ കൈകാര്യച്ചെലവ് ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കാനും തീരുമാനിച്ചു.