തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി കെ സുദേഷ് കുമാറിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ സുദേഷ് കുമാറിന്റെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ദാസ്യപ്പണി വിവാദത്തില്‍ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എഡിജിപി സുദേഷ് കുമാറിന് കോസ്റ്റല്‍ സുരക്ഷാ എഡിജിപിയായി നിയമിച്ചിരുന്നു
