ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം, തേവര്‍വട്ടം, നഗരി, പൈനുങ്കല്‍, ചിറക്കല്‍, എലിക്കാട്, പൂച്ചാക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക നാശം.
ശക്തമായ കാറ്റില്‍ വൃക്ഷങ്ങള്‍ വൈദ്യുതി കമ്ബികളിലേക്ക് വീണതിനെ തുടര്‍ന്ന് 400 ഓളം വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. നഗരി ക്ഷേത്രത്തിന് സമീപം നിന്നിരുന്ന വന്‍വൃക്ഷം കടപുഴകി 11 കെവി ലൈനിലും ട്രാന്‍സ്ഫോര്‍മറിലും വീണു. വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചത്.
ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു. പ്രദേശത്തെ റോഡില്‍ വൃക്ഷങ്ങള്‍ കടപഴകി വീണതിനെ തുടര്‍ന്ന് ഗതാഗതവും സ്തംഭിച്ചിരുന്നു.