ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

176 0

ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ കുറിച്ച്‌ ഒരു യുവാവ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടോതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് ചോര കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് സംഭവം. മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രതീഷും അനിയനും കൂടി രാത്രി കട അടച്ച്‌ വീട്ടിലേക്ക് വരുന്ന വഴിയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. തുടര്‍ന്നു നടന്ന പരിശോധനയില്‍ ഒരു കൂട്ടം തെരുവ് നായിക്കളാല്‍ ചുറ്റപ്പെട്ട നിലയില്‍ ഒരു കുഞ്ഞിനെ കാണുകയായിരുന്നു. പിന്നീട് നായ്ക്കളെ ഓടിച്ചുവിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. രതീഷ് പൊലീസിനെ വിളിച്ച്‌ കുട്ടിയേ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പ്രഥമശുശ്രൂഷകള്‍ നല്‍കുകയും കുഞ്ഞിനെ കൊല്ലം അമ്മ തോട്ടിലിലേക്ക് മാറ്റുകയും ചെയ്തു.

Related Post

കെവിന്റെ കൊലപാതകം: ഒന്നാം പ്രതിയും പിതാവും പിടിയില്‍

Posted by - May 29, 2018, 03:00 pm IST 0
തിരുവനന്തപുരം: കെവിന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും പിടിയില്‍. കണ്ണൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.  

സംസ്ഥാനത്ത്‌ നാളെ ശക്തമായ കാറ്റിന്‌ സാധ്യത

Posted by - Nov 15, 2018, 08:44 pm IST 0
തിരുവനന്തപുരം > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറില്‍ 30 മുതല്‍ 40…

വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി 

Posted by - Jul 20, 2018, 09:48 am IST 0
കാസര്‍കോഡ്: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി. ബാരിക്കോട് സ്വദേശിയായ സജില(19) ആണ് മരിച്ചത്. കുളിക്കുന്നതിന് എന്നും പറഞ്ഞ് വീട്ടിലെ കുളിമുറിയില്‍ കയറിയ…

ഇടവിട്ട് പെയ്യുന്ന മഴ: ഡെങ്കിപ്പനിയ്ക്ക് സാധ്യത

Posted by - Apr 26, 2018, 09:37 am IST 0
ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി പോലുള്ള കൊതുക് ജന്യ രോഗങ്ങള്‍ പരത്താന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കോ‍ഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. ഡെങ്കി…

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

Posted by - Oct 8, 2018, 07:39 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ജാ​ഗ്രതാ നിര്‍ദേശം. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ഒമാന്‍…

Leave a comment