ആലപ്പുഴ: ജനശദാബ്ദി എക്‌സ്‌പ്രസിനുനേരെ നടന്ന കല്ലേറില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. ഒരു മധ്യവയസ്‌കനാണ് കല്ലെറിഞ്ഞതെന്നും അന്വേഷണം നടന്നുവരികയാണെന്നും ആര്‍പിഎഫ് അറിയിച്ചു. ഇന്നലെ വൈകിട്ട് 5.40 ഓടെ ചെങ്ങന്നൂര്‍ ചെറിയനാട് റയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. സംഭവത്തില്‍ കോട്ടയം ആര്‍പിഎഫ് കേസെടുത്തു. കാസര്‍ഗോഡ് കാഞ്ഞിരോടുകം കൊട്ടുകാപ്പെട്ടി ജോസഫിന്റെ ഭാര്യ മേഴ്‌സി(59)ക്കാണ് പരിക്കേറ്റത്. കൊല്ലത്തും സ്ഥിരമായി കല്ലെറിയുന്ന ആളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. യാത്രക്കാരി കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സ തേടി. ട്രെയിന് നേരെ കല്ലെറിയുന്ന ചില സാമൂഹ്യവിരുദ്ധരെ മുന്‍പേ പിടികൂടിയിട്ടുണ്ട്.
