ജസ്നയുടെ തിരോധാനം : പുതിയ വെളിപ്പെടുത്തലുമായി സഹപാഠി

94 0

പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനത്തില്‍ സംശയം വെളിപ്പെടുത്തി സഹപാഠി. ജസ്‌നയെ കാണാതായ സംഭവത്തില്‍ വിമര്‍ശനവുമായി ജസ്നയുടെ അധ്യാപകന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹപാഠിയുടെ പുതിയ വെളിപ്പെടുത്തല്‍. ഒരു കത്തെഴുതി വെച്ച്‌ ജസ്ന ഇറങ്ങിപ്പോകുമെന്ന് കരുതുന്നില്ലെന്ന് സഹപാഠി പറഞ്ഞു.

ജസ്ന അപായപ്പെട്ടിട്ടുണ്ടോയെന്ന് പേടിയുണ്ടെന്നും സഹപാഠി പറഞ്ഞു. ജസ്നയെ കാണാതായ മാര്‍ച്ച്‌ 22ന് തന്നെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഏപ്രില്‍ മൂന്നിനാണ് അന്വേഷണ സംഘം ക്യാമ്പസില്‍ എത്തിയത്. ജസ്നയുടെ ആണ്‍ സുഹൃത്തിനെ കുറിച്ച്‌ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നെന്നും ഈ വിദ്യാര്‍ഥിയും ക്യാമ്പസില്‍ വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ഥിയാണ്. എന്നാല്‍ ജസ്നയുടെ തിരോധാനത്തില്‍ ആണ്‍ സുഹൃത്തിന് ബന്ധമുണ്ടോ എന്ന് അറിയില്ലെന്ന് ജസ്നയുടെ അധ്യാപകന്‍ വെളിപ്പെടുത്തി.
 

Related Post

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി മഹാദേവന്‍ അന്തരിച്ചു

Posted by - Dec 15, 2018, 03:19 pm IST 0
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററുമായ ജി മഹാദേവന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ചികിത്സയ്ക്കായി…

ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Posted by - Dec 13, 2018, 08:29 am IST 0
തെലങ്കാന: തെലങ്കാനയില്‍ ടി.ആര്‍.എസിന്റെ ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് രാജ്ഭവനില്‍ വെച്ചാണ് ചടങ്ങ്. തെലങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലി കൊടുക്കും.…

നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും

Posted by - Nov 27, 2018, 11:15 am IST 0
തിരുവനന്തപുരം: നവ കേരളാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. മറ്റു മന്ത്രിമാരും…

നിപ വൈറസ് ബാധ ആശുപത്രികളിലൂടെ: പുതിയ കണ്ടെത്തല്‍ ഇങ്ങനെ  

Posted by - Jun 3, 2018, 07:07 am IST 0
കോഴിക്കോട് : നിപ വൈറസ് പടര്‍ന്നത് ആശുപത്രികളിലൂടെയാണെന്നാണ് പുതിയ കണ്ടെത്തല്‍. മണിപ്പാല്‍ അക്കാദമി ഓഫ‌് ഹയര്‍എഡ്യൂക്കേഷനിലെ ഡിപ്പാര്‍ട്ട‌്മെന്റ‌് ഓഫ‌് വൈറസ‌് റിസര്‍ച്ച‌് തലവന്‍ ഡോ. ജി അരുണ്‍കുമാറാണ്…

സ്കൂള്‍ ബസ്സ് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്

Posted by - Dec 17, 2018, 11:14 am IST 0
ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂള്‍ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. രാമങ്കരി സഹൃദയ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. ആരുടേയും…

Leave a comment