ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലേക്ക്: വീടിന്റെ തറപൊളിച്ചു നോക്കാന്‍ പോലീസിന് ഫോണ്‍കോള്‍ സന്ദേശം

73 0

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലേക്ക്. കാണാതായ പെണ്‍കുട്ടി ജസ്‌നയ്ക്കായുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടയില്‍ പിതാവ് നിര്‍മ്മിക്കുന്ന വീടിന്റെ തറ പൊളിച്ച്‌ പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തിന് അയര്‍ലന്റില്‍ നിന്നും ഒരു ഫോണ്‍ കോള്‍. ഈ വിവരം വെച്ച്‌ ഏന്തയാറിലുള്ള കെട്ടിടം മെറ്റല്‍ ഡിക്റ്ററ്റര്‍ ഉപയോഗിച്ച്‌ പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്. അതേസമയം ജസ്‌നയുടെ ആണ്‍സുഹൃത്തിനേയും വിശദമായ ചോദ്യം ചെയ്യലിന് പോലീസ് വിധേയമാക്കി. ആയിരത്തോളം തവണ ജസ്‌നയെ വിളിച്ചതായി കണ്ടെത്തി. 

ഈ യുവാവിന് തന്നെയാണ് മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച്‌ ജസ്‌ന എസ്‌എംഎസ് അയച്ചത്.യുവാവിനെ പറ്റി കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആണ്‍ സുഹൃത്തിനേയും പിതാവിനേയും ഇതിനോടകം പതിനഞ്ച് തവണ പോലീസ് ചോദ്യം ചെയ്തു. ആണ്‍സുഹൃത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേരളത്തിലും പുറത്തും സാധ്യതയുള്ള എല്ലായിടവും അരിച്ചു പെറുക്കിയിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയവും പോലീസിനുണ്ട്.
 
ഈ സംശയത്തില്‍ അജ്ഞാത മൃതദേഹം പരിശോധന നടത്താനുള്ള ആലോചനയിലാണ് പോലീസ്. ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും. തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. ബെംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളില്‍ എല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

Related Post

വ്യാഴാഴ്ച  ബിജെപി ഹര്‍ത്താല്‍

Posted by - Jul 11, 2018, 02:49 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. നഗരസഭയില്‍ ബാര്‍ കോഴ അഴിമതി നടന്നുവെന്നാരോപിച്ച്‌ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ്…

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Posted by - Nov 22, 2018, 04:07 pm IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. ശബരിമല യുവതിപ്രവേശനവും നിലവിലെ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍…

മതത്തിന്റെ പേരില്‍ വോട്ട് തേടിയ കേന്ദ്രസഹമന്ത്രിയ്ക്കെതിരെ പൊലീസ് കേസ് 

Posted by - Oct 30, 2018, 08:37 pm IST 0
ന്യൂഡല്‍ഹി: മാതൃകാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന് ആരോപിച്ച്‌ കേന്ദ്രസഹമന്ത്രി ധാന്‍സിംഗ് റാവത്തിനെതിരെ പൊലീസ് കേസെടുത്തു. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്ക് വേണ്ടി വോട്ട്…

ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്

Posted by - Oct 23, 2018, 06:50 am IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന് ഇന്ന് യോഗം അന്തിമ രൂപം നല്‍കും.  നിലവില്‍…

ജനറൽ മാനേജർ വെടിയേറ്റു മരിച്ചു

Posted by - Mar 9, 2018, 01:22 pm IST 0
ജനറൽ മാനേജർ വെടിയേറ്റു മരിച്ചു ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഡെപ്യൂട്ടിജനറൽ മാനേജർ അമിത് പാണ്ഡെ (41) വീട്ടിൽനിന്നും ഏകദേശം ഒരുകിലോമീറ്റർ അകലെ തുറസായ സ്ഥലത്തു വെടിയേറ്റ്…

Leave a comment