കാസര്‍കോട്: കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം കര്‍ണാടക സ്വദേശികളായ ജീപ്പ് യാത്രക്കാരാണ്. കര്‍ണാടക ഭാഗത്തു നിന്ന് വന്ന ലോറി ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തും നാലു പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
