ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

53 0

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സസ്പെന്‍ഷനിലായ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജോക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച ഫയല്‍ ഇന്നു വിജിലന്‍സ് മേധാവി ബി.എസ്. മുഹമ്മദ് യാസിനു കൈമാറുമെന്നാണ് വിവരം.

ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരോട് സര്‍ക്കാര്‍ നിയമോപദേശവുംതേടിയിരുന്നു.

Related Post

ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ: ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു

Posted by - Jun 5, 2018, 07:42 am IST 0
കൊല്‍ക്കത്ത: ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ വീതം വേണമെന്ന് വാശിപിടിച്ച ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു. ‌ഹോട്ടലില്‍ ബിരിയാണി കഴിച്ച്‌ കഴിഞ്ഞ നാല്…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും

Posted by - Nov 27, 2018, 11:15 am IST 0
തിരുവനന്തപുരം: നവ കേരളാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. മറ്റു മന്ത്രിമാരും…

ചാലക്കുടിയില്‍ 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Posted by - Nov 23, 2018, 10:41 am IST 0
തൃശൂര്‍: ചാലക്കുടിയില്‍ 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ആലുവയില്‍ നിന്ന് വെള്ളാങ്ങല്ലൂരിലേക്ക് കാറില്‍ കടത്തവേയാണ് പോലീസ് സ്പിരിറ്റ് പിടികൂടിയത്.  സംഭവത്തില്‍ വരന്തരപ്പള്ളി സ്വദേശി അനിലിനെ അറസ്റ്റ് ചെയ്തു.…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു

Posted by - Dec 5, 2018, 02:20 pm IST 0
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ജിദ്ദയില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് 330 -300 വിമാനമാണ് ഇന്ന് കരിപ്പൂരില്‍ ലാന്‍ഡ്…

Leave a comment