തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. 50.33 ഏക്കര്‍ ഭൂമിയാണ് ജപ്തി ചെയ്യുന്നത്. ബിനാമി ഇടപാടിലൂടെയാണ് ഈ ഭൂമി സ്വന്തമാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ നടപടി. തമിഴ്‌നാട്ടിലെ വിരുതുനഗരില്‍ രാജപാളയം താലൂക്കില്‍പ്പെട്ട സേത്തൂര്‍ വില്ലേജിലാണു ജേക്കബ് തോമസിന്റെ പേരില്‍ ഭൂമിയുള്ളത്.
