ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി

128 0

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി. നാല് പേര്‍ക്ക് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി നല്‍കി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പൊലിസ് വിശദമാക്കി. 
ശബരിമലക്ക് പോകാന്‍ കെട്ട് മുറുക്കി വന്ന 4 പേരെ പൊലിസ് ഇന്നലെ തടഞ്ഞിരുന്നു. ഉടന്‍ മല കയറുമെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രതികരിച്ചു.

ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ദര്‍ശനം നടത്താമെന്ന് തന്ത്രി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക കമ്മിറ്റി സെക്രട്ടറി കെ പി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രാന്‍സ് ജെന്‍ഡേഴ്സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു.

Related Post

ഇന്ന് ബി​ജെ​പി ഹ​ര്‍​ത്താ​ല്‍ 

Posted by - Jul 3, 2018, 07:01 am IST 0
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഇന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം ചെ​യ്തു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട് ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു ഹ​ര്‍​ത്താ​ലി​ന്…

പത്തോളം മലയാളി മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

Posted by - May 7, 2018, 03:16 pm IST 0
കൊച്ചി: കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന് വിവരങ്ങള്‍ കിട്ടുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഏജന്‍സിയുടെ(എന്‍ഐഎ) കണ്ടെത്തല്‍. വൈക്കത്തെ അഖില പ്രശ്‌നത്തിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ…

സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല; രാഹുല്‍ ഈശ്വര്‍

Posted by - Nov 13, 2018, 03:12 pm IST 0
കാസര്‍ഗോഡ്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മണം…

ഡീസൽ റെക്കോർഡ് വില 

Posted by - Apr 2, 2018, 09:29 am IST 0
ഡീസൽ റെക്കോർഡ് വില  കേരളത്തിൽ ഡീസലിന് റെക്കോഡ് വിലയിലേക്ക് ഉയർന്നു ഇപ്പോൾ ഡീസലിന് 70 രൂപ കടന്നു. പ്രട്രോളിനും സമാനമായി വിലകൂടുന്നുണ്ട് ഇപ്പോൾ പെട്രോളും ഡീസലും തമ്മിലുള്ള…

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ്

Posted by - Jun 26, 2018, 10:39 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത്…

Leave a comment