ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയതിനെത്തുടർന്ന് ഡല്‍ഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ അടച്ചു. ഈ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇവിടെ സ്ത്രീകളുടെ സംഘം പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ പ്രധാന റോഡിലും ഗതാഗതം തടസ്സപ്പെട്ടു.
