ഡാമുകൾ ഒന്നിച്ച് തുറന്നത് പ്രളയം രൂക്ഷമാക്കി ;അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്

86 0

കൊച്ചി:കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് ഒരേ സമയം വെള്ളം തുറന്നു വിട്ടത് പ്രളയം രൂക്ഷമാകാനും നാശനഷ്ടങ്ങൾ വർദ്ധിക്കാനും കാരണമായെന്നും പ്രളയം നിയന്ത്രിക്കാൻ ഡാം മാനേജ്മെന്റിൽ പാളിച്ചയുണ്ടായെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അടിയന്തര കർമ്മ പദ്ധതിയിലെ (എമർജൻസി ആക്‌ഷൻ പ്ളാൻ) മാർഗനിർദേശങ്ങൾ പാലിച്ചല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദുരന്ത കാരണങ്ങൾ വിശദമായി അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്‌ജി അദ്ധ്യക്ഷനായ സ്വതന്ത്ര വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറി അഡ്വ. ജേക്കബ്. പി. അല‌ക്‌സിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ടിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.

വിദഗ്ദ്ധ സമിതിയിൽ ഹൈഡ്രോളജിസ്റ്റ്, ഡാം മാനേജ്മെന്റ് വിദഗ്ദ്ധൻ, എൻജിനീയർമാർ തുടങ്ങിയവരെയും ഉൾപ്പെടുത്തണം. ഡാം മാനേജ്മെന്റ് കാര്യക്ഷമമാക്കാനും ഭാവിയിൽ പ്രളയത്തെ നേരിടാനും ശുപാർശകൾ നൽകാൻ സമിതിക്ക് നിർദേശം നൽകണം.

പ്രളയ ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് ഇ. ശ്രീധരൻ പ്രസിഡന്റായ ഫൗണ്ടേഷൻ ഫോർ റിസ്റ്റൊറേഷൻ ഒഫ് നാഷണൽ വാല്യൂസ് എന്ന സംഘടനയടക്കം നൽകിയ ഹർജികളിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.  ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

റിപ്പോർട്ടിൽ പറയുന്നത്:

പ്രളയ ദുരന്തത്തിൽ 433 പേർ മരിച്ചു. 26,720 കോടി രൂപയുടെ നഷ്‌ടമുണ്ടായി. ഇത് നികത്താൻ 31,000 കോടി രൂപ വേണം

ആഗസ്റ്റിൽ 40 ശതമാനം അധികമഴ ലഭിച്ചു.

79 ഡാമുകളിൽ ഒന്നു പോലും പ്രളയം നിയന്ത്രിക്കാൻ ഉപയോഗിച്ചില്ല.

കേരളത്തിൽ ഡാമുകൾ പ്രളയ കാരണമായില്ലെന്ന് കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ടുണ്ടെന്ന് കാണിച്ച് ഇനി അന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഡാമുകളുമായി ബന്ധപ്പെട്ട പല വസ്തുതകളും സെൻട്രൽ വാട്ടർ കമ്മിഷൻ പരിഗണിച്ചിട്ടില്ല.

പ്രളയത്തെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചശേഷം അപകട സാദ്ധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ വീഴ്ച വന്നെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. ഡാം കൈകാര്യം ചെയ്യുന്നവർ ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനായി മാത്രം കാത്തിരിക്കരുതായിരുന്നു. 

ജലം തുറന്നു വിടാൻ വൈകിയത് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കാത്തതിനാൽ ആണെന്ന വാദം ന്യായീകരിക്കാനാവില്ല. ചെളിയും അഴുക്കുമടിഞ്ഞുകൂടി ഡാമുകളുടെ സംഭരണ ശേഷി കുറഞ്ഞു പോയിട്ടുണ്ട്. നദിയോരങ്ങളിലെ കൈയേറ്റവും പ്രശ്നങ്ങൾക്ക് കാരണമായി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രളയ ഭൂപടം നിർമ്മിക്കുന്നതടക്കം സമയബന്ധിതമായി ചെയ്യണം.

Related Post

സ് ഐ ഇ സ്  ൽ ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രദർശനം

Posted by - Sep 19, 2019, 06:09 pm IST 0
  കെ.എ.വിശ്വനാഥൻ മുംബൈ: മതുങ്കയിലെ സ് ഐ ഇ സ്  ഹൈസ്‌കൂൾ, ഐ സ് ർ ഓ യുമായി സഹകരിച്ച് സെപ്റ്റംബർ 18 മുതൽ മുംബൈയിലെ മാതുങ്കയിലെ…

 മണ്‍വിളയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം

Posted by - Oct 31, 2018, 09:39 pm IST 0
തിരുവനന്തപുരം : മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഗോഡൗണിന് സമീപത്ത് താമസിക്കുന്നവരെ…

കനാലില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Posted by - Dec 3, 2018, 06:03 pm IST 0
തൃശൂര്‍: പെരിങ്ങോട്ടുകര താന്ന്യം കനോലി കനാലില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വലപ്പാട് മായ കോളെജിലെ വിദ്യാര്‍ത്ഥികളായ ഗോവിന്ദ്, ഋഷികേശ് എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍…

അടൂരിലെ ഒരു ഹോട്ടലില്‍ തീപിടുത്തം

Posted by - Dec 26, 2018, 03:39 pm IST 0
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ ഹോട്ടലില്‍ തീപിടുത്തമുണ്ടായി. തോംസണ്‍ എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് സൂചന. അഗ്നിശമനമ സേന സ്ഥലത്ത് എത്തി തീ…

തൊടുപുഴയിൽ കൊലപ്പെട്ട കുട്ടിയുടെ അനിയന്റെ സംരക്ഷണം ആവശ്യപ്പെട്ട്  മുത്തച്ഛന്‍

Posted by - Apr 8, 2019, 03:44 pm IST 0
തൊടുപുഴ: മാതാവിന്‍റെ സുഹൃത്തിന്‍റെ മര്‍ദ്ദനമേറ്റ് കൊലപ്പെട്ട ഏഴു വയസുകാരന്‍റെ അനിയനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ മുത്തച്ഛന്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചു. കുട്ടികളുടെ മരിച്ചു പോയ അച്ഛന്‍റെ…

Leave a comment