ഡി.വൈ.എഫ്.ഐ കോണ്‍ഗ്രസ് സംഘര്‍ഷം: അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക് 

106 0

തിരുവനന്തപുരം: കാട്ടാക്കട അംബൂരിയില്‍ ഡി.വൈ.എഫ്.ഐ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച രാത്രി 7.30ഓടെയാണ് സംഭവം. പേരേക്കോണം സ്വദേഷി ഷിബു. അംബൂരി പാംമ്പരംകാവ് സ്വദേശി സതീഷ്. കള്ളിക്കാട് സ്വദേശി അലക്സ്, പന്ത സ്വദേശി ഷാജി, കണ്ടംതിട്ട ബിജു ചാക്കോ എന്നിവര്‍ക്കാണ് പരിക്കറ്റത്. ഇവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സതീഷിനും ഷിബുവിനും തലയ്ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ചുവെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഒരു മിനിലോറിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എത്തുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവസ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്.

Related Post

കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം

Posted by - Apr 17, 2018, 06:27 am IST 0
കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ഹർത്താൽ വാർത്തയെ തുടർന്ന് കണ്ണൂരിൽ ഒരുകൂട്ടം ആൾക്കാർ  ചേർന്ന് കടകമ്പോളങ്ങൾ അടപ്പിച്ചു. ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട ആസിഫയുടെ…

ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതിവിധി  

Posted by - Sep 28, 2018, 11:43 am IST 0
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിക്കാമെന്ന് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. …

ലക്ഷ്മിയെ വെ​​ന്‍റി​ലേ​റ്റ​റി​ല്‍ ​നി​ന്ന്​ മാ​റ്റി

Posted by - Oct 8, 2018, 07:45 am IST 0
തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പ​രി​ക്കേ​റ്റ് തലസ്ഥാനത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന, ബാ​ല​ഭാ​സ്ക​റി​​​ന്‍റെ ഭാ​ര്യ ല​ക്ഷ്​​മി​യെ വെ​​ന്‍റി​ലേ​റ്റ​റി​ല്‍ ​നി​ന്ന്​ ഐസിയുവിലേക്ക് മാ​റ്റി. ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും…

ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍

Posted by - Nov 22, 2018, 09:59 am IST 0
എറണാകുളം: ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍ . എറണാകുളം എളമക്കരയില്‍ ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറാണ് ജയശ്രീ.…

എസ് എ ടി യിൽ അതിക്രമം നടന്നു

Posted by - Apr 21, 2018, 11:13 am IST 0
എസ് എ ടി യിൽ അതിക്രമം നടന്നു ചികിത്സയ്‌ക്കെന്ന് കള്ളം പറഞ്ഞുകൊണ്ട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഷംനയുടെ ബന്ധുക്കൾ ആശുപത്രിയിൽ ആക്രമിച്ചു. ആക്രമണത്തിൽ ആശുപത്രിയുടെ…

Leave a comment