ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഴിഞ്ഞാടുന്ന കലാപകാരികള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് അദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ദല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ സമാധാനത്തിനും ഐക്യത്തിനും ക്ഷതമേറ്റതായുള്ള ദുഃഖകരമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു.
