തിരുവനന്തപുരം: തലസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് 'കണക്‌ട് ടു കമ്മീഷണര്‍' എന്ന സംവിധാനവുമായി കേരള പോലീസ്. 9497975000 എന്ന നമ്ബറില്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും കംമീഷണറെ ബന്ധപ്പെടാമെന്നും, പരാതികളും, നിര്‍ദേശങ്ങളും ഈ നമ്ബറിലൂടെ അറിയിക്കാമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ പറഞ്ഞു.
പ്രധാനമായും തലസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുക എന്നതാണ് 'കണക്‌ട് ടു കമ്മീഷണര്‍' എന്ന സംവിധാനത്തിന്റെ പ്രഥമ ലക്ഷ്യം. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളെ കുറിച്ചും, അസ്വാഭാവികമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും ഈ നമ്ബറിലൂടെ കമ്മീഷന്‍റെ അറിയിക്കാം. കൂടാതെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, വില്‍പ്പന എന്നിവയെ കുറിച്ചുള്ള വിവരങ്ങളും കൈമാറാം.
ആട്ടോ-ടാക്സി സംബന്ധമായ പ്രശ്നങ്ങളും ഈ നമ്ബറിലൂടെ കമ്മീഷണറെ അറിയിക്കാം. യാത്രക്കാരോട് അപമര്യാദയായി പെരുമാറുക, അമിത കൂലി ഈടാക്കുക, തുടങ്ങിയ എല്ലാ പ്രശ്നങ്ങളും കമ്മീഷണറെ അറിയിക്കാന്‍ സാധിക്കും.