തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ കടലാക്രമണം. ശംഖുമുഖം, വലിയതുറ തുടങ്ങിയ തീരങ്ങളിലാണ് ശക്തമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ശംഖുമുഖത്ത് പത്ത് വീടുകള്‍ കടലെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
