കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് അറിയിച്ച അച്ഛേദിന്‍ ഇങ്ങനെയാണോയെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയുടെ വിമര്‍ശനം. തനിക്ക് സുരക്ഷ നല്‍കേണ്ടത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. താന്‍ ആക്രമിക്കപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ച് കൊച്ചി വിമാനത്താവളത്തലെത്തിയ തൃപ്‌തിക്ക് പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറങ്ങാനായിട്ടില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
