താല്‍ക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടലിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും

162 0

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ കെഎസ്ആര്‍ടിസി എം ഡി  യെ ചുമതലപ്പെടുത്തി.

1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച് പിരിച്ചുവിടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. പിരിച്ചുവിടല്‍ നടപടി സ്വീകരിച്ചാല്‍ എഴുന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകും എന്നാണ് വിലയിരുത്തല്‍.

Related Post

ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി

Posted by - Jan 5, 2019, 08:34 pm IST 0
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി.സ്വീഡനില്‍ നിന്നെത്തിയ മിഖായേല്‍ മൊറോസയും നദേശ ഉസ്‌കോവയുമാണ് മടങ്ങിയത്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ മടങ്ങുന്നുവെന്ന്…

സാങ്കേതിക സര്‍വകലാശാല എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു

Posted by - Dec 30, 2018, 11:41 am IST 0
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്.ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ്…

ആറ്റുകാൽപൊങ്കാല ഇന്ന് 

Posted by - Mar 2, 2018, 03:04 pm IST 0
ആറ്റുകാൽപൊങ്കാല ഇന്ന്  തലസ്ഥാനനഗരിയിൽ ഇന്ന് ഭക്തജനങ്ങളുടെ തള്ളിക്കയറ്റം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് അനുഗ്രഹം നേടാൻ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ഇന്ന് തലസ്ഥാനത്തേക്ക് എത്തിയത് . 10.15 – ന്…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി മഹാദേവന്‍ അന്തരിച്ചു

Posted by - Dec 15, 2018, 03:19 pm IST 0
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററുമായ ജി മഹാദേവന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ചികിത്സയ്ക്കായി…

കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യത 

Posted by - Sep 26, 2018, 10:18 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്‌ക്ക് സാദ്ധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍…

Leave a comment