താൻ മരിക്കാൻ പോകുകയാണ്: ഭാര്യയേയും സഹപ്രവര്‍ത്തകരേയും വിളിച്ചറിയച്ചശേഷം ജീവനക്കാരന്‍ ഓഫീസില്‍ തൂങ്ങിമരിച്ചു

148 0

തിരുവനന്തപുരം: താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഭാര്യയേയും സഹപ്രവര്‍ത്തകരേയും അറിയിച്ചശേഷം വട്ടിയൂര്‍ക്കാവ് ഗ്രാമ വികസന വകുപ്പ് ഓഫീസിലെ നൈറ്റ് വാച്ചര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഇന്നലെ വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പുറപ്പെട്ട രാജേഷ് രാത്രി പത്തുമണിയോടെ ഭാര്യ ധന്യയെ ഫോണില്‍ വിളിച്ച്‌ താന്‍ മരിക്കാന്‍ പോകുകയാണെന്നും കുട്ടികളെ നോക്കിക്കൊള്ളണമെന്നും പറഞ്ഞു. 

കാട്ടാക്കട കള്ളിക്കാട് നെല്ലിക്കാട് മൈലക്കരയില്‍ ചന്ദ്രമോഹനത്തില്‍ മോഹനന്‍- ചന്ദ്രിക ദമ്പതികളുടെ മകന്‍ രാജേഷിനെയാണ് (38) വട്ടിയൂര്‍ക്കാവ് ഗ്രാമവികസന വകുപ്പ് ഓഫീസ് കെട്ടിടത്തിന്റെ (ബ്ളോക്ക് ഓഫീസ്) പിന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപാന സ്വഭാവമുള്ള രാജേഷ് ഇടയ്ക്കിടെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്താറുള്ളതിനാല്‍ ധന്യ ഇത് കാര്യമാക്കിയില്ല. എന്നാല്‍ അതിനുശേഷം ഓഫീസ് ജീവനക്കാരനായ മുരളിയെ വിളിച്ച്‌ ഓഫീസില്‍ പ്ളാസ്റ്റിക്ക് കയറുണ്ടോയെന്ന് അന്വേഷിച്ചു. രാത്രിയില്‍ കയറിന്റെ ആവശ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഓഫീസിനുള്ളില്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. 

പൊലീസ് അറിയിച്ചതനുസരിച്ച്‌ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാജേഷ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വട്ടിയൂര്‍ക്കാവ് ഗ്രാമവികസന ഓഫീസില്‍ നൈറ്റ് വാച്ചറാണ്. ശിവദേവ്, ശിവനന്ദ് എന്നിവര്‍ മക്കളാണ്. മുരളി ഉടന്‍ തന്നെ രാജേഷിനെ തിരിച്ച്‌ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുരളി ഈ വിവരം ഓഫീസ് മേധാവിയെ അറിയിച്ചശേഷം ഉടന്‍ ഓഫീസിലെത്തി നോക്കുമ്പോഴാണ് പിന്നിലെ കെട്ടിടത്തിനുള്ളില്‍ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം വട്ടിയൂക്കാവ് പൊലീസിന് കൈമാറി.

Related Post

ശബരിമലയില്‍ ഇനി ഹൈ ടെക് ബസ് സര്‍വ്വീസുകള്‍ 

Posted by - Oct 25, 2018, 10:03 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ ഇനി മുതല്‍ ഹൈ ടെക് ബസ് സര്‍വ്വീസുകള്‍. മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ പത്ത് എസി വൈദ്യുത ബസുകളും നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തും. ശബരിമലയില്‍ 250…

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പൊലീസ്

Posted by - Nov 15, 2018, 09:11 am IST 0
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. മറ്റ് തീര്‍ത്ഥാടകര്‍ക്ക്…

നര്‍ക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനി തൃശൃര്‍ ജില്ലയിലും

Posted by - Nov 7, 2018, 08:04 pm IST 0
തൃശ്ശൂര്‍: മണം പിടിച്ച്‌ മയക്കുമരുന്നുകള്‍ കണ്ടെത്തുന്ന നര്‍ക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനിമുതല്‍ തൃശൃര്‍ ജില്ലയിലും ലഭ്യമാണ്. ആദ്യമായാണ് ജില്ലയില്‍ ഒരു നര്‍ക്കോട്ടിക് ഡോഗ് എത്തുന്നത്. ഡെല്‍മ എന്ന…

വയനാട് കല്‍പ്പറ്റയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം

Posted by - Feb 13, 2019, 09:35 pm IST 0
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം. കല്‍പ്പറ്റ നഗരത്തിലെ സിന്ദൂര്‍ ടെക്സ്‌റ്റൈല്‍സിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം 7.15 ഓടെയാണ് സംഭവം. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…

ഇന്നും കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദ്ദേശം നൽകി 

Posted by - Apr 23, 2018, 08:23 am IST 0
തിരുവനന്തപുരം: കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളില്‍ തിരമാലകള്‍ രണ്ടരമുതല്‍ മൂന്നുമീറ്റര്‍ വരെ ഉയരാമെന്ന് മുന്നറിയിപ്പ്. തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ്…

Leave a comment