തിങ്കളാഴ്ചത്തെ ഹർത്താലിന് ശക്തി കുറയും
തിങ്കളാഴ്ച നടക്കാൻ പോകുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരളം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും വ്യക്തമാക്കി. ദലിത് ഐക്യവേദിയാണ് സംസ്‌ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഉത്തരേന്ത്യയിൽ ദലിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
