തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയവരില്‍ ഒന്നര വയസുകാരിയും

82 0

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയവരില്‍ ഒന്നര വയസുകാരിയും. സംഭവത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്. സംഭവത്തില്‍ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോട്ട് സിഇഒയെ കസ്റ്റഡിയിലെടുത്തു. പതിമൂവായിരത്തോളം പേരുടെ വിവരങ്ങള്‍ ചോര്‍ത്തി ആറുകോടിയിലധികം രൂപ തട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തി. 

ഒന്നരവയസ്സുള്ള പെണ്‍കുഞ്ഞിന്റെയും ഏഴുവയസ്സുകാരന്റെയും ഒട്ടേറെ സ്ത്രീകളുടെയും പേരില്‍ മദ്യം വാങ്ങിയതായാണ് തെളിഞ്ഞത്. അനുവദിക്കപ്പെട്ട അളവിലുമധികം പലരും വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കസ്റ്റംസ് വിഭാഗം ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചതോടെയാണ് ക്രമക്കേടിന്റെ യഥാര്‍ത്ഥ രൂപം പുറത്തുവന്നത്. വിശദമായ ചോദ്യംചെയ്യലിനായി കൊച്ചി കസ്റ്റംസ് കമ്മിഷണറേറ്റിലേക്ക് കഴിഞ്ഞദിവസമാണ് സുന്ദരവാസനെ വിളിച്ചുവരുത്തിയത്. 

ഹാജരാക്കിയ രേഖകള്‍ പലതും വ്യാജമാണെന്ന് കണ്ടെത്തി. നികുതിയടയ്ക്കാതെ വ്യാജരേഖകളിലൂടെ സംഘടിപ്പിക്കുന്ന വിദേശമദ്യം കൂടിയ വിലയ്ക്ക് മറിച്ചുകൊടുക്കുകയായിരുന്നു പതിവ്. കസ്റ്റംസിന്റെ സമന്‍സുകളോട് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രതികരിച്ചിട്ടില്ല. ഷോപ്പിലെ ജീവനക്കാരില്‍ മിക്കവരും ക്രമക്കേട് നടന്നതായി സമ്മതിച്ചു. നികുതിയടയ്ക്കാന്‍ വീഴ്ചവരുത്തിയ 104 വകുപ്പുപ്രകാരമാണ് അറസ്റ്റ്.
 

Related Post

ട്രൂ ഇന്ത്യൻ  സമാദരം 2020 ഞായറാഴ്ച ഡോംബിവ്‌ലിയിൽ   

Posted by - Jan 31, 2020, 10:47 am IST 0
ഡോംബിവില്ലി : സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ പത്താമത് വാർഷിക ആഘോഷം ഫെബ്രുവരി 2 ,…

വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ് 

Posted by - Mar 11, 2018, 03:38 pm IST 0
വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ്  നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകി മാര്‍ച്ച് 14ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…

കണ്ണൂരില്‍ വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

Posted by - Jun 3, 2018, 10:00 am IST 0
കണ്ണൂര്‍: ചതുരമ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ കാര്‍ കത്തി നശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. 

വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തിയ ആൾ പിടിയിൽ 

Posted by - Jan 3, 2019, 02:17 pm IST 0
ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം…

 ശ്രീജിത്ത് കസ്റ്റഡി മരണം സി.ഐ അറസ്റ്റിൽ 

Posted by - May 2, 2018, 06:28 am IST 0
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സി.ഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്പിനെ അറസ്റ്റ് ചെയ്തത്.…

Leave a comment