തിരുവനന്തപുരത്ത് പൊലീസ്‌കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

95 0

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ്‌കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നടുറോഡില്‍ പൊലീസിനെ മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യുന്നതില്‍ കന്റോണ്‍മെന്റ് പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നിരുന്നു.

പൊലീസുകാരെ ആക്രമിച്ച എസ്എഫ്‌ഐക്കാരെ രക്ഷിക്കാന്‍ കന്റോണ്‍മെന്റ് പൊലീസ് ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവര്‍ത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.

വിനയചന്ദ്രന്‍, ശരത് എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവം അറിഞ്ഞതിന് പിന്നാലെ കന്റോണ്‍മെന്റ് സ്റ്റേഷനിലെ രണ്ട് അഡീഷണല്‍ എസ്‌ഐമാരുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. പക്ഷെ പ്രതികളെ പിടികൂടിയില്ല. പൊലീസുകാര്‍ നോക്കി നില്‍ക്കേ ബൈക്കുമെടുത്ത് അക്രമികള്‍ കടന്നു. കൂടുതല്‍ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിഗതികള്‍ കണ്‍ട്രോള്‍ റൂമില്‍ കൃത്യമായി ധരിപ്പിക്കുകയോ ചെയ്തില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാല് പ്രതികളെ പൊലീസ് പിടികൂടിയത്.

Related Post

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം

Posted by - Jul 6, 2018, 10:22 am IST 0
ഇടുക്കി; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.ഇടുക്കി വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയാണ് ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ കുട്ടിയെ മര്‍ദ്ദിച്ചത്. സ്‌കൂള്‍…

സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്

Posted by - May 31, 2018, 09:32 am IST 0
സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 54 പൈസയും ഡീസലിന് 75 രൂപ…

രാ​ഹു​ല്‍ ഈ​ശ്വര്‍ വീണ്ടും അറസ്റ്റില്‍

Posted by - Dec 17, 2018, 11:11 am IST 0
പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​ധ​ര്‍​മ സേ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഈ​ശ്വര്‍ വീണ്ടും അറസ്റ്റില്‍. പാലക്കാട് റസ്റ്റ് ഹൗസില്‍നിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നു റാന്നി കോടതി…

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

Posted by - Dec 25, 2018, 10:28 am IST 0
പമ്പ : ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്ബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്‌ ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ…

കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം

Posted by - Apr 17, 2018, 06:27 am IST 0
കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ഹർത്താൽ വാർത്തയെ തുടർന്ന് കണ്ണൂരിൽ ഒരുകൂട്ടം ആൾക്കാർ  ചേർന്ന് കടകമ്പോളങ്ങൾ അടപ്പിച്ചു. ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട ആസിഫയുടെ…

Leave a comment