തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട

127 0

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട . അന്തരാഷ്ട്രവിപണിയില്‍ അഞ്ച് കോടിയിലേറെ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലുമായി മാലി സ്വദേശികളായ അയമന്‍ അഹമ്മദ്, ഇബ്രാഹിം ഫൈസന്‍ സാലിഹ്വ് , ഷാനീസ് മാഹിന്‍ എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച്‌ പോലീസിന്‍റെ പിടിയിലായത് . 

ഐജി പി.വിജയന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന സംഘത്തെ വയലിലാക്കിയത് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസാണ്.  തലസ്ഥാനത്തെ നക്ഷത്രഹോട്ടലില്‍ താമസിച്ച്‌ ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ച ഇവരെ ഷാഡോ പോലീസ് നീരീക്ഷിച്ച് വരികയായിരുന്നു.

വിമാനത്താവളം വ‍ഴി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സിറ്റി പോലീസ് ഇവരെ കൈയ്യോടെ പിടികൂടിയത് . പിടിയിലായ മൂന്ന് മാലിസ്വദേശികള്‍ക്കും അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ട്. ഇവരുടെ പേരില്‍ മറ്റ് രാജ്യങ്ങളില്‍ കേസുകള്‍ നിലവിലുണ്ടോ എന്ന് പോലീസ് പരിശോധിച്ച്‌ വരികയാണ്.

Related Post

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ പ​ട്ടാ​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

Posted by - Jan 4, 2019, 04:15 pm IST 0
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ പ​ട്ടാ​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. മൂ​ന്നു ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പ​ഴ​യ വാ​ഹ​ന​ഭാ​ഗ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന മാ​ര്‍​ക്ക​റ്റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.  ഇ​വി​ടെ 120…

ശബരിമല യുവതീ പ്രവേശനം :കോണ്‍ഗ്രസ് പുനഃപരിശോധനാ ഹര്‍ജി നല്‍കി

Posted by - Oct 24, 2018, 07:51 am IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കോണ്‍ഗ്രസിന് വേണ്ടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.…

പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ല; ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്‍കിയെന്ന് പ്രധാനമന്ത്രി

Posted by - Dec 15, 2018, 08:35 am IST 0
ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലുള്ള ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റുമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്…

ആചാരങ്ങളും വിശ്വാസങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Posted by - Dec 29, 2018, 10:45 am IST 0
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ നില നില്‍ക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളിലെത്തുന്നവരുടെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും…

Leave a comment