തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം

98 0

ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇവിടെ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്.

നിലയ്ക്കലും പമ്ബയിലും വിവിധ സ്ഥലങ്ങളില്‍ ടിക്കറ്റ് വെന്റിംഗ് മെഷീനുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. നിലയ്ക്കല്‍-പമ്ബ റൂട്ടിലുള്ള കെഎസ്‌ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസുകളില്‍ ഇക്കുറി കണ്ടക്ടര്‍മാരില്ല. ഹൈദരാബാദ് ആസ്ഥാനമായുള്ള ഐടി കമ്ബനിയാണ് വെന്റിംഗ് മെഷീന്‍ തയാറാക്കി നല്‍കിയിട്ടുള്ളത്.

ഇരുനൂറോളം ടിക്കറ്റ് വെന്റിംഗ് മെഷിനുകളാണ് നിലയ്ക്കലില്‍ എത്തിച്ചിട്ടുള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, പണം എന്നിവ ഉപയോഗിച്ച്‌ ടിക്കറ്റുകള്‍ വാങ്ങാം.

Related Post

നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Posted by - Nov 9, 2018, 09:50 pm IST 0
തീരുവ വെട്ടിപ്പു കേസിലെ വിവാദ പ്രതി നീരവ് മോദിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 15 ന് കോടതിയില്‍ ഹാജരാകാണമെന്നാണ് ഉത്തരവ്.

ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും

Posted by - Dec 27, 2018, 07:36 am IST 0
പമ്പ: ശബരിമലയിലെ മണ്ഡലകാലം ഇന്ന് സമാപിക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി…

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

Posted by - Nov 22, 2018, 09:43 pm IST 0
സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. നാലു ദിവസത്തേക്കാണ് നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ഇന്ന് അര്‍ദ്ധരാത്രി വരെയായിരുന്നു നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

Leave a comment