തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച് എണ്ണക്കമ്പിനികളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.31രൂപയും ഡീസലിന് 74.16 രൂപയുമാണ് ഇന്നത്തെ വില. ചര്‍ച്ചയ്ക്കുശേഷം വിലകുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
