തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ പ​ട്ടാ​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

81 0

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ പ​ട്ടാ​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. മൂ​ന്നു ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പ​ഴ​യ വാ​ഹ​ന​ഭാ​ഗ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന മാ​ര്‍​ക്ക​റ്റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

ഇ​വി​ടെ 120 ക​ട​ക​ളാ​ണ് ഉ​ള്ള​ത്. മ​റ്റു ക​ട​ക​ളി​ലേ​ക്കും തീ ​ആ​ളി​പ്പ​ട​രു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​ണ് തീ ​പി​ടി​ച്ച്‌ ക​ത്തു​ന്ന​ത്. വാ​ഹന​ങ്ങ​ളി​ല്‍ പെ​ട്രോ​ള്‍ ഉ​ള്ള​തും തീ ​ആ​ളി​പ്പ​ട​രാ​ന്‍ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
 
സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന വൈ​ദ്യു​തി​ക​മ്ബി​യി​ല്‍​നി​ന്ന് തീ​പ്പൊ​രി​വീ​ണ് മാ​ലി​ന്യ​ത്തി​നു തീ​പി​ടി​ച്ചാ​ണ് ക​ട​ക​ളി​ലേ​ക്ക് പ​ട​ര്‍​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വി​ടെ​നി​ന്നും ആ​ളു​ക​ളെ മാ​റ്റി. മാ​ര്‍​ക്ക​റ്റി​നു സ​മീ​പ​ത്ത് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡ് ഉ​ള്ള​തി​നാ​ല്‍ വ​ലി​യ ജാ​ഗ്ര​ത​യാ​ണ് പോ​ലീ​സ് പു​ല​ര്‍​ത്തു​ന്ന​ത്.

Related Post

കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു മലയാളി മരിച്ചു

Posted by - Dec 31, 2018, 11:11 am IST 0
ചെന്നൈ: കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരു മലയാളി മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍…

സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Dec 6, 2018, 07:57 am IST 0
കൊച്ചി : ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെതിരായ നടപടിയില്‍…

ശ​ബ​രി​മ​ല​യ്ക്കു പോ​കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് മ​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും കൈ​പി​ടി​ച്ച് : എം. ​മു​കു​ന്ദ​ന്‍

Posted by - Oct 2, 2018, 09:11 pm IST 0
ക​ണ്ണൂ​ര്‍: എ​ന്നെ​ങ്കി​ലും ശ​ബ​രി​മ​ല​യ്ക്കു പോ​കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് മ​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും കൈ​പി​ടി​ച്ചാ​യി​രി​ക്കു​മെ​ന്ന് സാ​ഹി​ത്യ​കാ​ര​ന്‍ എം. ​മു​കു​ന്ദ​ന്‍. അ​തി​നു​ള്ള അ​വ​സ​ര​മാ​ണ് സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​ത്. വ​ള​രെ വി​പ്ല​വ​ക​ര​മാ​യി​ട്ടു​ള്ള ഒ​ന്നാ​ണി​തെ​ന്നും അ​ദ്ദേ​ഹം…

ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം

Posted by - Mar 8, 2018, 03:25 pm IST 0
ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹമാണ് ഹൈക്കോടതി ബാൻ ചെയ്തിരുന്നത്. കഴിഞ്ഞ…

മുബൈയിൽ കഥകളി സംഗീത പരിപാടി അരങ്ങേറി

Posted by - Oct 21, 2019, 04:33 pm IST 0
മുംബൈ: ലയോട്ട  – ലാവണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡിഷണൽ  ആർട്ടിന്റെയും ശ്രുതിലയ ഫൈൻ ആര്ട്സിന്റെയും  നേതൃത്വത്തിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി കഥകളിപ്പദങ്ങളുടെ അവരതരണവും മുംബൈയിൽ അരങ്ങേറി.…

Leave a comment