തൊടുപുഴയിലെ ഏഴ് വയസുകാരന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

55 0

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരൻ ജീവനുവേണ്ടി പോരാടുന്നു. വെന്‍റിലേറ്ററില്‍  മരുന്നുകളുടെ സഹായത്തോടെയാണ് ജീവൻ നിലനി‍ർത്തുന്നത്. പുരോഗതി ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കുട്ടിയ്ക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ചതായാണ് നിരീക്ഷണം. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാകാത്തതാണ് ഡോക്ടർമാർ നേരിട്ട പ്രതിസന്ധി. 

ക്രൂര മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോറ് പുറത്ത് വന്നിരുന്നു. കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടായില്ല.

മൂന്നരവയസ്സുള്ള ഇളയകുട്ടി സോഫയിൽ മൂത്രമൊഴിച്ചത് ഏഴ് വയസ്സുകാരന്‍റെ അശ്രദ്ധയാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കാലുവാരി ഭിത്തിയിലിടിച്ചതോടെ തലയോട്ടി തകർന്ന് രക്തമൊഴുകി. സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് കുട്ടിയെ ആദ്യം തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചത്.

Related Post

ഡീസൽ റെക്കോർഡ് വില 

Posted by - Apr 2, 2018, 09:29 am IST 0
ഡീസൽ റെക്കോർഡ് വില  കേരളത്തിൽ ഡീസലിന് റെക്കോഡ് വിലയിലേക്ക് ഉയർന്നു ഇപ്പോൾ ഡീസലിന് 70 രൂപ കടന്നു. പ്രട്രോളിനും സമാനമായി വിലകൂടുന്നുണ്ട് ഇപ്പോൾ പെട്രോളും ഡീസലും തമ്മിലുള്ള…

കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു മലയാളി മരിച്ചു

Posted by - Dec 31, 2018, 11:11 am IST 0
ചെന്നൈ: കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരു മലയാളി മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍…

കേരളത്തിൽ പണിമുടക്ക് തുടങ്ങി

Posted by - Apr 2, 2018, 09:31 am IST 0
കേരളത്തിൽ പണിമുടക്ക് തുടങ്ങി  ഇന്നലെ രാത്രി 12 മണിമുതലാണ് കേരളത്തിൽ പണിമുടക്ക് തുടങ്ങിയത് സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.…

വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted by - Jul 1, 2018, 12:34 pm IST 0
ചെറുകോല്‍: വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് (14) ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.  

ശബരിമല യുവതീ പ്രവേശനം ; വൻ പ്രതിഷേധം 

Posted by - Oct 2, 2018, 08:57 pm IST 0
പന്തളം : ശബരിമല യുവതീ പ്രവേശന കേസ് സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് പന്തളം കൊട്ടാരം പ്രതിനിധികളുടെയും അയ്യപ്പധർമ്മ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പന്തളം ടൗണിൽ നടന്ന…

Leave a comment