തൊടുപുഴയിലെ ഏഴ് വയസ്സുകാരന്‍റെ നില അതീവ ഗുരുതരം

125 0

തൊടുപുഴ: അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിത്തുടങ്ങിയെങ്കിലും മസ്തിഷ്കത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.  ശ്വാസകോശമടക്കമുള്ള ആന്തരീകാവയവങ്ങളും മർദ്ദനത്തിൽ തകർന്നിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കോലഞ്ചേരിയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ആശുപത്രിയിലെത്തിയേക്കും. 

കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം. ഏഴ് വയസ്സുകാരനെ ക്രൂരമായ മർദ്ദിച്ചതിന് പുറമേ പ്രതി അരുൺ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ പ്രതി അരുൺ പല തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 

കുട്ടിയെ അരുൺ നിരന്തരം മർദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അരുണിന്‍റെ ക്രിമിനൽ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പിടികൂടുമ്പോൾ അരുണിന്‍റെ കാറിൽ മദ്യകുപ്പികൾക്കൊപ്പം കൈക്കോടാലിയും ഉണ്ടായിരുന്നു. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങൾക്ക് സമാനമായ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നു. അരുൺ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

Related Post

മാർച്ച്‌ 8നു ഉല്ലാസ് നഗറിൽ വനിതാ ദിന ആഘോഷം

Posted by - Mar 6, 2020, 10:16 am IST 0
ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ  വനിതാ ദിനാഘോഷം  ഉല്ലാസ് നഗർ . ഉല്ലാസ് നഗറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഉല്ലാസ് ആർട്സ് & വെൽഫയർ അസോസിയേഷൻ…

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം : സിപിഎം നേതാവിന്റെ പേര് ഗവര്‍ണര്‍ ഒഴിവാക്കി

Posted by - May 10, 2018, 01:49 pm IST 0
തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ സിപിഎം നേതാവ് എ.എ റഷീദിനെന്റെ പേര് ഗവര്‍ണര്‍ ഒഴിവാക്കി.  റഷീദിനെ ഒഴിവാക്കി ബാക്കിയുള്ള നാലുപേരുകള്‍ ഗവര്‍ണര്‍ അംഗീകരിച്ചു.…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 5, 2018, 06:44 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ്…

ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി

Posted by - Dec 17, 2018, 05:18 pm IST 0
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി. നാല് പേര്‍ക്ക് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി നല്‍കി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പൊലിസ് വിശദമാക്കി. …

ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം

Posted by - Mar 8, 2018, 03:25 pm IST 0
ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹമാണ് ഹൈക്കോടതി ബാൻ ചെയ്തിരുന്നത്. കഴിഞ്ഞ…

Leave a comment