ദര്‍ശനം കഴിഞ്ഞാല്‍ വൈകുന്നേരം തിരിച്ചിറങ്ങാമെന്ന് പൊലീസിന് ഉറപ്പ് നല്‍കി ശശികല സന്നിധാനത്തേക്ക്

124 0

സന്നിധാനം: ദര്‍ശനം കഴിഞ്ഞാല്‍ വൈകുന്നേരം തിരിച്ചിറങ്ങാമെന്ന് പൊലീസിന് ഉറപ്പ് നല്‍കി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സന്നിധാനത്തേക്ക് തിരിച്ചു. രാവിലെ എരുമേലിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്ബയിലേക്ക് തിരിച്ച ശശികലയെയും കൂട്ടരെയും നിലയ്‌ക്കലില്‍ വച്ച്‌ എസ്.പി.യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു.

സന്നിധാനത്തേക്ക് പോകാന്‍ തടസമില്ലെന്നും എന്നാല്‍ അവിടെ എത്തിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും പൊലീസ് സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യം രേഖാമൂലം എഴുതി നല്‍കിയ ശേഷമാണ് ശശികലയെ പോകാന്‍ അനുവദിച്ചത്. ഇതിനിടയില്‍ പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് യുവാക്കളെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌ അറസ്‌റ്റ് ചെയ്‌ത് നീക്കി. പിന്നീട് ശശികലുടെ കൂടെ വന്നവരാണ് ഇവരെന്ന് മനസിലാക്കിയതോടെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

Related Post

വ്യാഴാഴ്ച  ബിജെപി ഹര്‍ത്താല്‍

Posted by - Jul 11, 2018, 02:49 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. നഗരസഭയില്‍ ബാര്‍ കോഴ അഴിമതി നടന്നുവെന്നാരോപിച്ച്‌ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ്…

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്

Posted by - Nov 9, 2018, 09:31 pm IST 0
കൊല്ലം: അടൂര്‍ – കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട്ട് കെഎസ്‌ആര്‍ടിസി ബസ് താഴ്‌ച്ചയിലേക്ക് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അമ്മയെയും രണ്ടുമക്കളെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Oct 19, 2019, 04:13 pm IST 0
കൊച്ചി : അമ്മയെയും രണ്ടുമക്കളെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ശാസ്ത്രി നഗര്‍ സ്വദേശികളായ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരെയാണ് കൊച്ചി…

രഹ്നാ ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted by - Nov 28, 2018, 12:14 pm IST 0
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 295 എ വകുപ്പ് പ്രകാരം പത്തനംതിട്ട പൊലിസ് ആണ്…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Jun 8, 2018, 08:01 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയിലുമാണ്…

Leave a comment