കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപിനു താല്‍ക്കാലികമായി പാസ്പോര്‍ട്ട് നല്കി. വര്‍ക്ക് വിസക്കായി പാസ്പോര്‍ട്ട് ഹാജരാക്കേണ്ടതുണ്ടെന്ന പ്രതിഭാഗം വാദം അംഗീകരിച്ചു പാസ്പോര്‍ട്ട് നല്കാന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിടുകയായിരുന്നു.
ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെ ഷൂട്ടിംഗിനായി വിദേശത്തു പോകാനുള്ള ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഈ ഹര്‍ജിയില്‍ ഈ മാസം ഒമ്പതിനു തീരുമാനമെടുക്കാനായി മാറ്റിയ കോടതി വര്‍ക്ക് വീസയുടെ ആവശ്യത്തിലേക്കായി മാത്രം താല്‍ക്കാലികമായി പാസ്പോര്‍ട്ട് വിട്ടുനല്‍കുകയായിരുന്നു.