ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റാരോപിതൻ സിനിമ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആക്രമത്തിൽ തനിക്കെതിരേയുള്ള പ്രധാന തെളിവ് നടിയെ ആക്രമിക്കുന്ന വീഡിയോ തനിക്ക് വേണമെന്നും ആ വീഡിയോ ചിത്രങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദത്തിൽ സംശയം ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജിനൽകിട്ടുള്ളത്.
