ന​ട​വ​ര​വ് കു​റ​ഞ്ഞ​ത് സ​ര്‍​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി

146 0

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ന​ട​വ​ര​വ് കു​റ​ഞ്ഞ​ത് സ​ര്‍​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. എ​ന്നാ​ല്‍ ഇ​ത് ദേ​വ​സ്വം ബോ​ര്‍​ഡി​ലെ ശ​ബ​ളം, പെ​ന്‍​ഷ​ന്‍ എ​ന്നി​വ​യെ ‌ബാ​ധി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ബ​രി​മ​ല​യി​ലെ ന​ട​വ​ര​വ് വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ച്ച്‌ ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ള്‍ വ​രു​മാ​ന​ത്തി​ല്‍ മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ചു 14.34 കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ടെ​ന്നാണ് ദേ​വ​സ്വം ബോ​ര്‍​ഡ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച വ​രെ​യു​ള്ള ആ​കെ വ​രു​മാ​നം 8.48 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. 

ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​റു ദി​വ​സ​ത്തി​നു​ള്ളി​ല്‍ 22.82 കോ​ടി രൂ​പ ല​ഭി​ച്ചി​രു​ന്നു. ക​ണ​ക്കു​ക​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും കു​റ​വി​നെ സം​ബ​ന്ധി​ച്ചു ദേ​വ​സ്വം വ​കു​പ്പി​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ന്‍ കു​റ​വാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളും സം​ഘ​ര്‍​ഷ​ങ്ങ​ളും കാ​ര​ണം അ​യ്യ​പ്പ​ഭ​ക്ത​ര്‍ എ​ത്താ​ന്‍ മ​ടി​ക്കു​ക​യാ​ണ്.

Related Post

സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 5, 2019, 01:57 pm IST 0
സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും…

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

Posted by - Aug 5, 2018, 12:37 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍…

സിനിമ രംഗത്തെ പ്രമുഖര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു: എസ്.പി.എ.വി.ജോര്‍ജ്

Posted by - May 11, 2018, 12:49 pm IST 0
കൊച്ചി: സിനിമ രംഗത്തെ പ്രമുഖര്‍ തന്നെ അന്യായമായി കുടുക്കാന്‍ ശ്രമിക്കുന്നതായി ആലുവ റൂറല്‍ എസ്.പി.എ.വി.ജോര്‍ജ്. അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ്…

വൈറസ് ഭീതി  യാത്രക്കാരില്ല – ട്രെയിനുകൾ കുറച്ച സെൻട്രൽ റെയിൽവേ

Posted by - Mar 18, 2020, 04:16 pm IST 0
കോവിഡ്  ഭീതിമൂലം  യാത്രക്കാരില്ലാത്തതിനാല്‍ സെൻട്രൽ  റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി.11007 11008 – ഡെക്കാൻ എക്സ്പ്രസ്സ് 11201 LTT  AJNI  എക്സ്പ്രസ്   തുടങ്ങി 23 സർവീസുകളാണ് റദ്ധാക്കിയത്.  

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

Posted by - Jun 26, 2018, 08:09 am IST 0
കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി…

Leave a comment