നടിയെ ആക്രമിച്ച കേസ് : വിചാരണ 14-ന്
എറണാകുളം സെഷൻ കോടതിയിൽ ഈ മാസം 14 -ന് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും വീഡിയോ പകർത്തുകയും ചെയ്ത കേസിന്റെ വിചാരണയാണ് നടക്കാൻ പോകുന്നത്. എട്ടാം പ്രതിയായ ദിലിപ് അടക്കം ഉള്ളവർക്ക് കോടതി സമൻസ് അയച്ചു.
ദിലീപിനെതിരെ കൂട്ടബലാത്സംഗം ഗുഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 355 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉള്ളത്. നടിയോടുള്ള വ്യക്തിവൈരാഗ്യം ആണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് എന്ന് കുറ്റപത്രത്തിൽ പറയുന്നു.
