നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ
നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ളവർ ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകിയിരുന്നു എന്നാൽ വിചാരണ വൈകിപ്പിക്കാൻ കഴില്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ മൊത്തം 12 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്.
