പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയില്‍ നട അടച്ചശേഷം സന്നിധാനത്തു തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. നിലയ്ക്കലില്‍ നടന്ന പോലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷമാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്തു തങ്ങാന്‍ അനുമതിയെന്നും ഏതു സാഹചര്യവും നേരിടാന്‍ പോലീസ് തയാറാണെന്നും ഡിജിപി പറഞ്ഞു.
