നവോത്ഥാന സംഘടനകളുമായി മുഖ്യമന്ത്രിയുടെ യോഗം ഇന്ന്‌

72 0

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിന്തുണ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്.എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും അടക്കമുള്ള സാമുദായിക സംഘടനകള്‍ക്ക് ക്ഷണമുണ്ട്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇരു സംഘടനകളും അന്തിമ തീരുമാനമെടുത്തിട്ടില്ല.

നവോത്ഥാനപാരമ്ബര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും ക്ഷണിച്ചതെന്നും നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. യോഗക്ഷേമ സഭാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് യോഗം

Related Post

സംസ്ഥാനത്തെ വാട്‌സ്‌ആപ്പ് ഹര്‍ത്താല്‍; എ.ബി.വി.പി പ്രവർത്തകൻ അറസ്റ്റിൽ 

Posted by - Apr 27, 2018, 07:29 pm IST 0
മഞ്ചേരി: സംസ്ഥാനത്ത് നടന്ന വാട്‌സ്‌ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശി സൗരവ് സനുവാണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ റിമാന്‍ഡ്…

സുപ്രീംകോടതി വിധിക്കെതിരെ  പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പന്തളം രാജകുടുംബം

Posted by - Sep 29, 2018, 07:58 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പന്തളം രാജകുടുംബം.  സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന്…

അടൂരിലെ ഒരു ഹോട്ടലില്‍ തീപിടുത്തം

Posted by - Dec 26, 2018, 03:39 pm IST 0
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ ഹോട്ടലില്‍ തീപിടുത്തമുണ്ടായി. തോംസണ്‍ എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് സൂചന. അഗ്നിശമനമ സേന സ്ഥലത്ത് എത്തി തീ…

മരം വീണ് രണ്ട് മലയാളികൾ മൈസൂരിൽ മരിച്ചു 

Posted by - May 2, 2018, 07:13 am IST 0
 മൈസൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി…

വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted by - Jul 1, 2018, 12:34 pm IST 0
ചെറുകോല്‍: വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് (14) ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.  

Leave a comment