കോഴിക്കോട്: വേളം പുത്തലത്ത് അനന്തോത്ത് മുക്കില്‍ യൂത്ത്ലീഗ് പ്രവര്ത്തകന് കിഴക്കെ പുത്തലത്ത് നസിറുദ്ദീന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം. എസ്ഡിപിഐ പ്രവര്‍ത്തകരായ വേളം വലകെട്ട് കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവര്‍ക്കാണ് ജീവപര്യന്തം.
ഇരുവര്‍ക്കും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. കോഴിക്കോട് ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
2016 ജൂലൈ 15നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. നസിറുദ്ദീന്‍ ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ മറ്റൊരു ബൈക്കിലെത്തിയ ബഷീറും അന്ത്രവും നസിറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.