നിപ വൈറസ് ബാധ ആശുപത്രികളിലൂടെ: പുതിയ കണ്ടെത്തല്‍ ഇങ്ങനെ  

183 0

കോഴിക്കോട് : നിപ വൈറസ് പടര്‍ന്നത് ആശുപത്രികളിലൂടെയാണെന്നാണ് പുതിയ കണ്ടെത്തല്‍.
മണിപ്പാല്‍ അക്കാദമി ഓഫ‌് ഹയര്‍എഡ്യൂക്കേഷനിലെ ഡിപ്പാര്‍ട്ട‌്മെന്റ‌് ഓഫ‌് വൈറസ‌് റിസര്‍ച്ച‌് തലവന്‍ ഡോ. ജി അരുണ്‍കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം അങ്ങേയറ്റം മൂര്‍ച്ഛിച്ച്‌ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ഇക്കാരണത്താലാണ‌് ആശുപത്രികളില്‍ നിന്നല്ലാതെ വീട്ടിലോ മറ്റ‌് പൊതുസ്ഥലത്തോ വച്ച‌് രോഗബാധ ഉണ്ടാവാത്തത‌്. 

ആദ്യ നിപ രോഗിയെന്ന‌് കരുതുന്ന സാബിത്ത‌് ചികിത്സ തേടിയ പേരാമ്പ്ര താലൂക്ക‌് ആശുപത്രി, മെഡിക്കല്‍ കോളേജ‌് ആശുപത്രി എന്നിവയിലൂടെയാണ‌് കൂട്ടിരിപ്പുകാര്‍ക്കും അടുത്തുള്ളവര്‍ക്കും വൈറസ‌് പകര്‍ന്നത‌്. ആരോഗ്യ വിഭാഗം നിപ യെ തിരിച്ചറിയുന്നതിന‌് മുമ്പാണ് വൈറസ‌് ഈ രീതിയില്‍ പകര്‍ന്നത‌്. സാബിത്തിനെ സ‌്കാനിങ്ങിനും മറ്റും കൊണ്ട‌് പോകുമ്പോള്‍ ആശുപത്രിയുടെ വരാന്തയില്‍ നിന്നവര്‍ക്കും വൈറസ‌് കിട്ടി. 

വായു സഞ്ചാരം കുറഞ്ഞ രീതിയിലുള്ള ആശുപത്രി കെട്ടിട സംവിധാനങ്ങളും പകര്‍ച്ച എളുപ്പമാക്കിയിട്ടുണ്ടാവാം. പൊതുസമൂഹത്തേക്കാള്‍ രോഗഭീഷണി മെഡിക്കല്‍ ജീവനക്കാര്‍ക്കാണ‌്. കാരണം ബന്ധുക്കളെക്കാള്‍ രോഗികളോട്‌ അടുത്ത ഇടപെഴകുന്നത് ഇവരാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാര്‍ഗങ്ങള്‍ ഇവര്‍ കര്‍ശനമായി പാലിക്കണം. പൊതു ഇടങ്ങളില്‍ മാസ‌്ക‌് ഉപയോഗിക്കേണ്ട ആവശ്യമില്ല. മാസ‌്ക‌് ഉപയോഗിക്കുന്നവര്‍ കൃത്യമായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ വിപരീത ഫലമാണ‌് ഉണ്ടാവുക.

Related Post

ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

Posted by - Sep 21, 2018, 06:38 pm IST 0
കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്റ്റ്. കേസില്‍…

സ് ഐ ഇ സ്  ൽ ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രദർശനം

Posted by - Sep 19, 2019, 06:09 pm IST 0
  കെ.എ.വിശ്വനാഥൻ മുംബൈ: മതുങ്കയിലെ സ് ഐ ഇ സ്  ഹൈസ്‌കൂൾ, ഐ സ് ർ ഓ യുമായി സഹകരിച്ച് സെപ്റ്റംബർ 18 മുതൽ മുംബൈയിലെ മാതുങ്കയിലെ…

തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

Posted by - Nov 16, 2018, 10:27 pm IST 0
കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ…

സംസ്ഥാനത്ത് ഇന്നും ഇന്ധനവില ഉയര്‍ന്നു 

Posted by - May 20, 2018, 09:24 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്. കഴിഞ്ഞ ഏഴുദിവസം കൊണ്ട് പെട്രോളിന് 1.73 രൂപയും…

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു

Posted by - Apr 24, 2018, 09:03 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയിൽ വീണ്ടും  വർദ്ധനവ്. പെട്രോള്‍ വിലയില്‍ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയാണ്…

Leave a comment