കൊച്ചി: മോഷണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിനിരയായ നിമിഷയുടെ മരണത്തിനു കാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് നിമിഷ ആക്രമണത്തിനിരയായത്. സംഭവത്തില്‍ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിമിഷയുടെ ശ്വാസനാളത്തിലും അന്നനാളത്തിലും മുറിവേറ്റിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് അന്വേഷണസംഘത്തിനു കൈമാറി.
