കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ സ്വദേശിയില്‍ നിന്നും നിന്ന് 1കിലോ.044 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 13 കഷണമാക്കി മുറിച്ച് എല്‍ഇഡി ലൈറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്. കഴിഞ്ഞ മാസം വിദേശകറന്‍സിയുമായി രണ്ടു പേരെ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
