നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ദുരന്തം 

146 0

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രതമൂലം വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. റെണ്‍വെയിലെ മധ്യരേഖയില്‍ നിന്നു മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തത്. യാത്രാക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. കനത്തെ മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതാണു സംഭവത്തിനു കാരണമെന്നാണു നിഗമനം. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. 

ഖത്തറില്‍നിന്നെത്തിയ വിമാനമാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. തുടര്‍ന്ന് 3.30 ന് മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ 10.50ന് പുറപ്പെടുന്ന വിമാനത്തില്‍ അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥാനം തെറ്റിയുള്ള ലാന്‍ഡിങ്ങിനിടെ റണ്‍വേയിലെ ചില ലൈറ്റുകള്‍ തകര്‍ന്നിട്ടുണ്ട്. യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റിവിട്ടതായി ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.അടുത്ത കാലത്ത് നിരവധി തവണ ഇത്തരം സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇവിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുന്നത്.
 

Related Post

യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍

Posted by - Jul 4, 2018, 11:32 am IST 0
റാഞ്ചി: ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയില്‍ മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍. സ്‌കൂളിന് സമീപത്ത് നിന്നാണ് ഹരി ഹെംബ്രാം (26)…

ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും

Posted by - Dec 27, 2018, 07:36 am IST 0
പമ്പ: ശബരിമലയിലെ മണ്ഡലകാലം ഇന്ന് സമാപിക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി…

വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted by - Jul 1, 2018, 12:34 pm IST 0
ചെറുകോല്‍: വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് (14) ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.  

ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു

Posted by - Jan 1, 2019, 10:23 am IST 0
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം നടന്നത്. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ബേക്കല്‍ സ്റ്റേഷനിലെ…

ഇരിട്ടിയില്‍ ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Posted by - Jan 2, 2019, 11:17 am IST 0
കണ്ണൂര്‍: ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

Leave a comment